p

പത്തനംതിട്ട: മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർകൂറിലോസിന്റെ അക്കൗണ്ടിൽ നിന്ന് 15,01186 രൂപ ഓൺലൈനിലൂടെ തട്ടിയെടുത്തവർക്കായുള്ള അന്വേഷണം ഡൽഹിയിലേക്ക്. കീഴ്‌വായ് പൂര് പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്തദിവസം ഡൽഹിക്ക് പോകും. സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിയപ്പെടുത്തിയ നരേഷ് ഗോയൽ എന്നയാളാണ് പണം തട്ടിയത്.

ഇക്കഴിഞ്ഞ മൂന്നിന് കുറിലോസിന്റെ മല്ലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് 13,31,186 രൂപയും അഞ്ചിന് സുഹൃത്തിന്റെ മാവേലിക്കര ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ജയ്‌പൂർ ഐ ഒ.ബി അക്കൗണ്ടിലേക്ക് 1,70,000 രൂപയും അയപ്പിച്ചു. കള്ളപ്പണ ഇടപാടിൽ കുറിലോസിന്റെ അക്കൗണ്ട് ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടുദിവസം വെർച്വൽ കസ്റ്റഡിയിലാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സി.ബി.ഐ, സുപ്രീംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകളും വാട്‌സ്ആപ്പിലൂടെ കൈമാറിയിരുന്നു.

സൈബർ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് യെസ് ബാങ്കിന്റെ ഡൽഹിയിലും ഐ.ഒ.ബിയുടെ ജയ്‌പൂരിലുമുള്ള തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. 8937011759, 8958268313 നമ്പരുകളിൽ നിന്ന് തട്ടിപ്പുകാർ മാർകൂറിലോസിനെ വീഡിയോ കോൾ വിളിച്ചിരുന്നു.

കള്ളപ്പണ ഇടപാടിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഗീവർഗീസ് മാർകൂറിലോസ് പറഞ്ഞു. വിരമിക്കൽ ആനുകൂല്യമടക്കമുള്ള തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. കള്ളപ്പണ കേസിലെ നടപടിയൊഴിവാക്കാൻ പണം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മെ​ഡി​സെ​പ് ​പ്രീ​മി​യം​ ​കു​ടി​ശി​ക​യ്ക്ക് ​ഓ​പ്ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​സെ​പ് ​പ്രീ​മി​യം​ ​കു​ടി​ശി​ക​യ്ക്ക് ​ഓ​പ്ഷ​ൻ​ ​അ​നു​വ​ദി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ 2022​ ​ജൂ​ലാ​യ് ​ഒ​ന്നി​നു​ശേ​ഷം​ ​അം​ഗ​മാ​കു​ന്ന​വ​രും​ ​മു​ൻ​കാ​ല​യ​ള​വി​ലെ​ ​പ്രീ​മി​യം​ ​കു​ടി​ശി​ക​ ​അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ​വ്യ​വ​സ്ഥ.​ ​അ​താ​യ​ത് 2023​ ​ജൂ​ലാ​യി​ലോ​ 2024​ ​ജൂ​ലാ​യി​ലോ​ ​മെ​ഡി​സെ​പി​ൽ​ ​ചേ​ർ​ന്നാ​ലും​ ​അ​വ​ർ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​വാ​ർ​ഷി​ക​ ​പ്രീ​മി​യ​മാ​യ​ 6000​ ​രൂ​പാ​വീ​തം​ ​ന​ൽ​കേ​ണ്ടി​വ​രും.​ ​ഇ​തി​നെ​തി​രെ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ൾ​ ​പ​രാ​തി​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​നം.​ ​ഓ​പ്ഷ​ൻ​ ​എ​ടു​ത്ത് ​കു​ടി​ശി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക​ണ​മെ​ങ്കി​ൽ​ ​അ​വ​യ​വ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഗു​രു​ത​ര​ ​അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള​ ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ത​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​വേ​ണ്ടെ​ന്ന​ ​സ​മ്മ​ത​പ​ത്ര​വും​ 2022​ ​ജൂ​ലാ​യ് ​മു​ത​ൽ​ ​ഇ​ത്ത​രം​ ​ചി​കി​ത്സ​യ്ക്ക് ​മെ​ഡി​സെ​പ് ​സ​ഹാ​യം​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​ ​സ​ത്യ​വാ​ങ്മൂ​ല​വും​ ​ന​ൽ​ക​ണം.​ ​ഇ​ത് ​ന​ൽ​കാ​ത്ത​വ​രു​ടെ​ ​പ്രീ​മി​യ​വും​ ​കു​ടി​ശി​ക​യും​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്ന് ​പി​ടി​ക്കാ​മെ​ന്നും​ ​ഉ​ത്ത​ര​വി​ലു​ണ്ട്.