ചെങ്ങന്നൂർ: പുലിയൂർ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എ. എച്ച്. ഐ. എം. എസ്.) പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സരിതാ ഗോപൻ ,ഒന്നാം വാർഡ് മെമ്പർ മഞ്ജു യോഹന്നാൻ എന്നിവർ പങ്കെടുത്തു. ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് ഓ. പി. രജിസ്ട്രേഷൻ മുതൽ മരുന്ന് വിതരണം വരെ ഡിജിറ്റലാകും. . .രജിസ്റ്റർ ചെയ്യുന്നവർ കേരളത്തിൽ ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏത് സർക്കാർ ഹോമിയോപ്പതി സ്ഥാപനത്തിൽ ചികിത്സ തേടി എത്തിയാലും ആ സ്ഥാപനത്തിലെ ഡോക്ടർക്ക് അതുവരെയുള്ള ചികിത്സാ വിവരങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികളും അടുത്ത ഘട്ടത്തിൽ ഉണ്ടാവും.