libra

പാണ്ടനാട് : എം വി ലൈബ്രറി വയനാട് പുനരധിവാസത്തിന് സഹായം നൽകി.

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിനായുള്ള ധനസമാഹരണത്തിലേക്കുള്ള ആദ്യസംഭാവനയായി പതിനായിരം രൂപയുടെ ചെക്ക് പാണ്ടനാട് എം വി ലൈബ്രറി പ്രസിഡന്റ് ടി എ ബെന്നിക്കുട്ടിയിൽ നിന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി കൃഷ്ണകുമാർ ഏറ്റുവാങ്ങി. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി ഷാജ്‌ലാൽ , പ്രസിഡന്റ് എൽ പി സത്യപ്രകാശ്, ജില്ലാപഞ്ചായത്തംഗം വത്സല മോഹൻ, ലൈബ്രേറിയൻ ഷീന ജി നായർ എന്നിവർ പങ്കെടുത്തു.