പന്തളം: വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കർഷകരായ കുരമ്പാല തെക്ക് അരുണോദയത്തിൽ ബി ചന്ദ്രശേഖരൻ, പറങ്ങാട്ട് പി ജി ഗോപാലപിള്ള എന്നിവരുടെ വീടുകൾ മന്ത്രി പി പ്രസാദ് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തോട്ടുകര ഏലായിലെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതിവേലിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇരുവർക്കും ഷോക്കേറ്റത്. കൃഷിക്കായി ബാങ്കിൽ നിന്ന് ഗോപാലപിള്ള വായ്പയെടുത്തായിരുന്നു. വായ്പ ഒഴിവാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. സി.പി.ഐ നേതാക്കളായ ജി ബൈജു, കെ മണിക്കുട്ടൻ, ശ്രീരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി .എം മധു, വാർഡ് കൗൺസിലർ അംബിക രാജേഷ്, പരമേശ്വരകുറുപ്പ് തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.