അടൂർ: ഹൃദയത്തിന്റെ പ്രധാന വാൽവായ അയോർടിക് വാൽവിന്റെ ചുരുക്കം (അയോർടിക് സ്സീനോസിസ്) ശസ്ത്രക്രിയ കൂടാതെ മാറ്റുന്ന ട്രാൻസ്‌കത്തീറ്റർ അയോർടിക് വാൽവ് റീപ്ലേസ്‌മെന്റ് ( ടി.എ.വി.ആർ) ചികിത്സ അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കാർഡിയോളജി വിഭാഗത്തിൽ ആരംഭിച്ചു.
കാലിലെ രക്തക്കുഴലിലൂടെ കൃത്രിമ വാൽവ് ഹൃദയത്തിൽ ഘടിപ്പിക്കുന്ന ഈ രീതി തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് പറഞ്ഞു.
സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ. ആശിഷ് കുമാർ, ഡോ.വിനോദ് മണികണ്ഠൻ , ഡോ.ശ്യാം ശശിധരൻ , ഡോ.കൃഷ്ണ മോഹൻ , ഡോ.ചെറിയാൻ ജോർജ് , ഡോ.ചെറിയാൻ കോശി , കാർഡിയാക് സർജൻ ഡോ.എസ്. രാജഗോപാൽ , കാർഡിയാക് അനസ്തറ്റിസ് ഡോ. അജിത് സണ്ണി എന്നിവർ അടങ്ങുന്ന ടീം ആണ് 78 വയസുള്ള രോഗിക്ക് ചികിത്സ നൽകിയത്.