പത്തനംതിട്ട : കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് & വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) പത്തനംതിട്ട ജില്ലാ സമ്മേളനം അടൂർ ബി ആർ സി (എസ്.എസ് പോറ്റി നഗർ) ഹാളിൽ സി.ഐ.ടിയു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഡോ. എ.കെ അഖില അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഹരിലാൽ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ.സുമേഷ് വാസുദേവൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി റോയി ഫിലിപ്പ്, ശ്രീജേഷ് വി.കൈമൾ, ആർ.അഞ്ചു, ഡോ.ദിവ്യാ വി.ഭാനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.ഏ.കെ അഖില (പ്രസിഡന്റ്), ശ്രീജേഷ് വി.കൈമൾ (ജില്ലാ സെക്രട്ടറി), ആർ. അഞ്ചു (ട്രഷറർ), ഡോ.അനുപമ(ജോയിന്റ് സെക്രട്ടറി ), എം.ജി ബിന്ദു (വൈസ് പ്രസിഡന്റ്), ഡോ.അജിത്ത് കുമാർ,ഡോ.ദിവ്യ വി ഭാനു, സന്തോഷ് കുമാർ, ജി ബിന്ദു, ദിവ്യ എന്നിവരെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.