09-career-guidance

പത്തനംതിട്ട : ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ഡിസൈൻ ദ ഡസ്റ്റിനേഷൻ തിരുവല്ല ബാലികാ മഠം സ്‌കൂളിൽ മുൻസിപ്പൽ കൗൺസിലർ പ്രദീപ് മാമൻ മാത്യു ഉദ്ഘാടനം ചെയ്തു. റീജ​ണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഡിനേറ്റർ ഡോ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയി​ന്റ് കോർഡിനേറ്റർ അനീഷ് കുമാർ, കൺവീനർ ഷൈജു വി.ജി, അനിതാ ബേബി, സജയൻ ഓമല്ലൂർ, എബി തോമസ് എന്നിവർ പ്രസംഗിച്ചു.