school-

റാന്നി : ഗുണമേന്മ വർഷ പഠന പരിപോഷണ പരിപാടിയായ ഹെൽപ്പിംഗ് ഹാൻഡ് അദ്ധ്യാപക ശില്പശാല റാന്നി ബി.ആർ.സിയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര രംഗം ജില്ലാ കോ -ഓർഡിനേറ്റർ എഫ്.അജിനി, മുൻ വിദ്യാരംഗം സബ്ജില്ലാ കോ ഓർഡിനേറ്റർ മിനി പി.ശ്രീധർ, സി.ആർ.സി കോ ഓർഡിനേറ്റർമാരായ അനിത എൻ.എസ്, ദീപ്തി എസ് എന്നിവർ സംസാരിച്ചു. വിദ്യാലയങ്ങളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ മുൻ നിർത്തി പഠന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയാണ് ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ട് നടപ്പാക്കുന്നത്.