ymca

വെച്ചൂച്ചിറ : ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതിന്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ് സംഘടിപ്പിച്ചു . വൈ എം സി എ മുൻ ദേശിയ പ്രസിഡന്റ് ലെബി ഫിലിപ്പ്പ് മാത്യൂ അദ്ധ്യക്ഷനായി. മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് സമാധാന സന്ദേശം നൽകി.
ചീഫ് കോ ഓർഡിനേറ്റർ സാബു പുല്ലാട് ഐക്യസന്ദേശം നൽകി. റവ.സോജി വറുഗീസ് ജോൺ അനുഗ്രഹ സന്ദേശം നൽകി. ടി​.എസ്.തോമസ്, ബിജുമോൻ കെ സാമുവേൽ, രാജു ജോൺ , പി ടി​ മാത്യൂ, ജോമോൻ തെള്ളിയിൽ, സാബു മാത്യൂ , അലക്സ് വറുഗീസ്, ഷൈനു ചാക്കോ, ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.