aaa
ആമ്പാടിയിൽ ഗ്രാനൈറ്റ്സ് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ യൂണിയൻ നടത്തിയ സമ്മേളനം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വി കോട്ടയം: മുപ്രമൺ ആമ്പാടിയിൽ ഗ്രാനൈറ്റ്സ് തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധ മാർച്ചും സമ്മേളനവും നടത്തി. രണ്ടു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന സ്ഥാപനത്തിൽ നൂറ്റിയൻപതോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. താെഴിലാളികളുടെ ജോലി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്രമണ്ണിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി വി കോട്ടയം അങ്ങാടിക്കൽ വഴി മുപ്രമണ്ണിൽ സമാപിച്ചു.മോട്ടോർ തൊഴിലാളി യൂണിയൻ (സി.എെ.ടി.യു) സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ രാജു ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, പ്രൈവറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി എം.വി പ്രമോദ്, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.എെ.ടി.യു) ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, ഹെവി മോട്ടോർ വർക്കേഴ്സ് യൂണിയൻ കൊടുമൺ ഏരിയ സെക്രട്ടറി രാജേഷ് കലഞ്ഞൂർ, ബി.എം.എസ് മേഖലാ പ്രസിഡന്റ് എം.എ വിശ്വനാഥൻ, കൊടുമൺ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.ആർ ഹരിദാസ്, സംയുക്ത ‌ട്രേഡ് യൂണിയൻ ഭാരവാഹികളായ ടി. അശോക് കുമാർ, കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.