mutt
മുട്ടത്ത്കോണം എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പരിപാടിയുടെ ഭാഗമായി ബലൂണുകൾ ഉയർത്തിയപ്പോൾ

മുട്ടത്തുകോണം: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 'നാഗസാക്കി ദിനം' ആചരിച്ചു. ഇലവുംതിട്ട ജനമൈത്രി പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സി.കെ വിനോദ് കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ശിരീഷ്.പി, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.എസ്.കെ.സാനു, സീനിയർ അസിസ്റ്റന്റ് രേഖ എം.ആർ, അദ്ധ്യാപകരായ രാം നവാസ് സി.എസ്, ജയലക്ഷ്മി.ഡി, കവിത വിജയൻ, ശ്രീജ.എസ് എന്നിവർ പങ്കെടുത്തു. യുദ്ധ വിരുദ്ധ റാലിയും നടത്തി.