പുല്ലാട് : എസ്.എൻ.ഡി.പി യോഗം പുല്ലാട് ടൗൺ 4294 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ തീർത്ഥാടന വിശ്രമ കേന്ദ്രം നിർമ്മിക്കുന്നു. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ, മഞ്ഞനിക്കര, മാരാമൺ തീർത്ഥാടകർക്കും ശിവഗിരി തീർത്ഥാടകർക്കും വിശ്രമിക്കുന്നതിന് വേണ്ടിയാണിത്. തീർത്ഥാടന വിശ്രമ കേന്ദ്ര നിർമ്മാണ നിധി സമാഹരണത്തിന്റെ ഭാഗമായി സെപ്തംബർ ഒന്നിന് വൈകിട്ട് 6.30ന് കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ

മാജിക് ഷോ നടത്തുമെന്ന് ശാഖാ സെക്രട്ടറി കെ.ജി അശോകൻ, പ്രസിഡന്റ് ജിജുകുമാർ എന്നിവർ അറിയിച്ചു.

മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന ഹൊറർ മാജിക് ഷോ സൈക്കോ മിറാക്കുളയിലേക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കും.