റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം - തെക്കേക്കര ടം റോഡ് പുനരുദ്ധരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. നാറാണംമൂഴി പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് ശബരിമല വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഭാഗമാണ് കൊച്ചുകുളം. ഇവിടേക്ക് എത്താനുള്ള ഏക വഴിയാണ് ആഞ്ഞിലി മുക്ക് - കൊച്ചുകുളം തെക്കേക്കര തടം റോഡ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെ വാഹന യാത്ര ദുഷ്കരമാണ്. റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാരാണ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റോഡിന്റെ കുറച്ചുഭാഗം പുനരുദ്ധരിക്കുന്നതിന് എം.എൽ.എയുടെ നിർദ്ദേശപ്രകാരം എൻ.സി.എഫ് ആറിൽ 8ലക്ഷം രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ് എം.എൽ.എ ഫണ്ടിൽ 20 ലക്ഷം കൂടി അനുവദിച്ചതോടെ റോഡ് നിർമ്മാണം പൂർണമായും തീർക്കാനാകും.