കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഇന്ന് രാവിലെ 10ന് തെക്കേമലയിലെ ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. നിയുക്ത ഡയറക്ടർ ബോർഡംഗം രാകേഷ് കോഴഞ്ചേരി, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, പ്രേംകുമാർ, മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു എസ്. പണിക്കർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ജോ. സെക്രട്ടറി സോജൻ സാേമൻ, യൂണിയൻ പ്രസിഡന്റ് ജിനുദാസ്, വൈദിക സമിതി ചെയർമാൻ പ്രേം ഗോപിനാഥ് ശാന്തി തുടങ്ങിയവർ സംസാരിക്കും. എം.ബി.ബി.എസ്, ഡി.എച്ച്.എം, ബി.എ.എം, പി.എച്ച്.ഡി, ഫാം ഡി കോഴ്സുകളിൽ വിജയം നേടിയവർക്ക് പുത്തേഴം ഇൗട്ടിക്കൽ ശ്രീഭവനിൽ ഇ.എൻ. ശ്രീധരന്റെയും ഭാര്യ എം.കെ പങ്കജാക്ഷിയമ്മ ടീച്ചറിന്റെയും സ്മരണക്കായി മകൻ കോഴഞ്ചേരി യൂണിയൻ കമ്മിറ്റി അംഗവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗവുമായ എസ്. ശ്രീകുമാർ ക്യാഷ് അവാർഡുകൾ നൽകും.