insu

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ നിരാമയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ തുക വിതരണം മുടങ്ങിയതോടെ ഭിന്നശേഷിക്കാരുടെ ചികിത്സ വഴിമുട്ടി. പ്രീമിയം അടച്ചവർക്ക് ചികിത്സാരേഖകൾ സമർപ്പിച്ച് രണ്ടുവർഷമായിട്ടും ഇൻഷുറൻസ് തുക ലഭിക്കുന്നില്ല. ഇൻഷ്വറൻസ് നടപ്പാക്കുന്ന നാഷണൽ ട്രസ്റ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമല്ലെന്ന് പരാതികളുണ്ട്. രക്ഷിതാക്കൾക്ക് ഡൽഹിയിലെ ഫോൺ നമ്പരാണ് ലഭിക്കുന്നത്. ഹിന്ദിയിൽ മാത്രം സംസാരിക്കുന്നവർ ഓരോകാരണങ്ങൾ പറഞ്ഞ് കൂടുതൽ രേഖകൾ ആവശ്യപ്പെടുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഒരിക്കൽ സംസാരിക്കുന്നവരെയല്ല പിന്നീട് ഫോണിൽ ലഭിക്കുന്നത്. ഒരു മാസം പിന്നിട്ടാൽ സമയപരിധി കഴിഞ്ഞെന്ന കാരണത്താൽ അപേക്ഷകൾ നിരസിക്കും.

പണം കിട്ടാനുള്ള ഭിന്നശേഷിക്കാരുടെ ചില രക്ഷിതാക്കൾ ലീഗൽ സർവീസ് അതോറിട്ടിയെ സമീപിച്ചിട്ടുണ്ട്. ആശുപത്രികളിലെ കിടത്തിച്ചികിത്സ, തെറാപ്പി, ദന്ത രോഗങ്ങൾ തുടങ്ങിയവയ്ക്കാണ് ഇൻഷ്വറൻസ് തുക പ്രയോജനപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ ചികിത്സയുടെ ബില്ലുകൾ സമർപ്പിക്കുമ്പോഴാണ് തുക അനുവദിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ലഭിക്കും.

ജില്ലയിൽ തീർപ്പാകാതെ ആയിരത്തിലേറെ അപേക്ഷകൾ

നിരാമയ ഇൻഷ്വറൻസ്

ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി,

ഒന്നിലധികം ഭിന്നശേഷി ഉള്ളവർക്ക്

ലഭിക്കുന്ന തുക

# ശസ്ത്രക്രിയ - 55,000

# തെറാപ്പി - 20,000

# കിടത്തിച്ചികിത്സ -15,000

# ദന്ത ചികിത്സ - 4,000

# വാഹന ചെലവ് ഉൾപ്പെടെ മറ്റിനങ്ങൾ- 6,000

പ്രീമിയം അടവും മുടങ്ങി

ഇൻഷ്വറൻസിന് പദ്ധതിയിൽ സംസ്ഥാനം നൽകേണ്ട പ്രീമിയം തുകയുടെ ഈ വർഷത്തെ അടവ് മുടങ്ങി. രജിസ്ട്രേഷൻ ഫീസായി ബി.പി.എല്ലുകാരായ ഭിന്നശേഷിക്കാരിൽ നിന്ന് 250 രൂപയും എ.പി.എല്ലുകാരിൽ നിന്ന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്.

''രേഖാമൂലം പരാതി ലഭിച്ചാൽ ഇടപെടാം.

ഷംലാബീഗം, സാമൂഹികനീതി വകുപ്പ് ജില്ലാ ഒാഫീസർ