spc-

കോന്നി : കോന്നി, കലഞ്ഞൂർ, കൂടൽ, മാങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളുകൾ സംയുക്തമായി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. 175 കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ടും എസ്.പി.സി പ്രോജക്ട് ജില്ലാ നോഡൽ ഓഫീസറുമായ ആർ.ബിനു അഭിവാദ്യം സ്വീകരിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വി.പുഷ്പവല്ലി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.മൈത്രി, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശ സജി, മേഴ്സി ജോബി, അലക്സാണ്ടർ ഡാനിയേൽ, കോന്നി ഡിവൈ.എസ്.പി ടി.രാജപ്പൻ, കൂടൽ എസ്.എച്ച്.ഒ ആർ.രഞ്ജിത്ത്, എ.ഡി.എൻ.ഒ ജി.സുരേഷ് കുമാർ, പ്രധമാദ്ധ്യാപകരായ എസ്.എം.ജമീലാ ബീവി, എസ്.ബിന്ദു, ഷാനി എം.ഖാൻ, ലാൽ വർഗീസ് എന്നിവർ പങ്കെടുത്തു.