കോന്നി: കേരള കർഷക സംഘം മലയാലപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരെ സഹായിക്കാൻ അതിജീവനത്തിന്റെ ചായക്കട നടത്തി. മലയാലപ്പുഴ ജംഗ്ഷനിൽ ഏരിയാ ജോയിന്റ് സെക്രട്ടറി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.സി.പി. എം ലോക്കൽ സെക്രട്ടറി എസ്.ബിജു, സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ.ജയ പ്രകാശ്, കർഷക സംഘം മേഖല സെക്രട്ടറി മിഥുൻ ആർ.നായർ,മേഖല കമ്മിറ്റി അംഗങ്ങളായ എസ്.അജിത് , പി.ജെ.ശ്യാം, ഷിജുശിവൻ, ടി.കെ.ശ്രീകുമാർ, ശിവരാമക്കുറുപ്പ് എന്നിവർ സംസാരിച്ചു.