bodha

കുളനട : കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി കുളനട ഗവൺമെന്റ് പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ടി.കെ.രാജകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണി​റ്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ആന്റ് ജില്ല വിമുക്തി മെന്റർ ബിനു വി വർഗീസ് ക്ലാസ് നടത്തി. കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി സർക്കുലേഷൻ എക്‌സിക്യൂട്ടീവ് വി.രഞ്ജിത്ത് കുമാർ ആശംസകൾ അർപ്പിച്ചു. വിമുക്തി കോർഡിനേറ്റർ ഡോ.സി.പ്രഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ജി.രമാദേവി നന്ദിയും പറഞ്ഞു.