പത്തനംതിട്ട: കോടതിയിൽ എതിരായി സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ക്രിമിനൽ കേസ് പ്രതിയും സംഘവും ചേർന്ന് സഹോദരങ്ങളെ വെട്ടി കൊടുമൺ ചരുവിളയിൽ ദീപക്, ശരത് എന്നിവരെയാണ് ഇടത്തിട്ട സ്വദേശി വിഷ്ണുവും (ഖുറേഷി) സംഘവും ചേർന്ന് ആക്രമിച്ചത്. വാഴവിള പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. അതിൽ ഒരുകേസിൽ സഹോദരങ്ങൾ കോടതിയിൽ മൊഴി കൊടുത്തിരുന്നു. ഇതുകാരണം വിഷ്ണു ഭീഷണി മുഴക്കിയിരുന്നെന്നും പറയുന്നു. വിഷ്ണുവടക്കം പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വിഷ്ണു ഒളിവിലാണ്. പ്രതികൾക്ക് വേണ്ടി അന്വേഷണം തുടങ്ങി.