പത്തനംതിട്ട: എഴുപത്തെട്ടാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ 9ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് പതാക ഉയർത്തും. തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകൾ, എൻ.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാർത്ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ ദേശഭക്തിഗാനമാലപിക്കും. വിദ്യാർഥികളുടെ ഡിസ്പ്‌ളേയുമുണ്ടാകും. ബാൻഡ് ട്രൂപുകളും പങ്കെടുക്കും. സാംസ്‌കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമാകും.