no-drugs

പത്തനംതിട്ട : കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്ത്വത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞ ക്യാമ്പയിൻ സംഘടപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് 12ന് രാവിലെ ഒൻപതിന് പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജിൽ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ലഹരിക്കെതിരെ കൂട്ടായ പ്രതിജ്ഞ ചൊല്ലും.