പത്തനംതിട്ട : മക്കൾ വിദേശത്ത് പോകുമ്പോഴും മറ്റ് ആശ്രയങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും വീടുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരെ അയൽവാസികൾ ചൂഷണം ചെയ്യുന്ന സാഹചര്യമുള്ളതായി കാണുന്നുവെന്നും ഇത് ഒഴിവാക്കണമെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമൻ മത്തായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മിഷൻ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.
ആകെ 57 കേസുകൾ പരിഗണിച്ചതിൽ 13 എണ്ണം തീർപ്പാക്കി. അഞ്ചെണ്ണത്തിൽ റിപ്പോർട്ട് തേടി. രണ്ട് കേസുകൾ ജില്ലാ നിയമസേവന അതോറിറ്റിയുടെ സഹായത്തോടെ പരിഹരിക്കാൻ തീരുമാനമായി. ഒരെണ്ണം ജാഗ്രതാ സമിതിക്ക് റിപ്പോർട്ടിനായി അയച്ചു. 36 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.