പത്തനംതിട്ട: ഗാന്ധിയൻ ദർശനം കലാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.വൈ.സി ദേശീയ സെക്രട്ടറി ശ്രീഗണേഷ് ആവശ്യപ്പെട്ടു. നാഷണാലിസ്റ്റ് യൂത്ത് കോൺഗ്രസ് എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബിജി ജോൺ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി പദ്മഗിരീഷ്, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് സുജോ, എൻ. വൈ.സി എക്സിക്യൂട്ടീവ് അംഗം സജിൻ മാത്യു, റാന്നി ബ്ലോക്ക് പ്രസിഡന്റ് പ്രദീപ്, ജില്ലാ ജനറൽ സെക്രട്ടറി സിജു മാത്യു, ആറൻമുള ബ്ലോക്ക് പ്രസിഡന്റ് ജോമോൻ, അടൂർ ബ്ലോക്ക് പ്രസിഡന്റ് നരേഷ് പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.