കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുളത്തുങ്കൽ ഓർത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രി 10.30 നാണ് സംഭവം. പത്തനാപുരം ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത് .കാറിലുണ്ടായിരുന്ന വകയാർ കോട്ടയം മുക്ക് സ്വദേശികളായ പ്രീജിൽ,അച്ചു,സച്ചു, ജോയ് എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരെ കോന്നി താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.