daily
ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും യോഗവും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ബംഗ്ലാദേശിൽ നടന്ന ഹിന്ദു നരഹത്യയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ്, പി. ആർ. ഷാജി, ദീപ ജി. നായർ, ദീപേഷ് കാരംവേലി, വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.