sai
ആലോചനായോഗം ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ശബരിഗിരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ( ജീവതാളം) പദ്ധതിയുടെയും ആറ്റിങ്ങൽ തോന്നക്കൽ സായി ഗ്രാമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാംമയിലിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം അഞ്ചു ലക്ഷത്തിലധികം സൗജന്യ ഡയാലിസിസ് നടത്തി ലോക റെക്കോർഡ് നേടിയ കെ.എൻ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചീഫ് പ്രൊമോട്ടർ ജയ് സൂര്യ ഗംഗാധരൻ അദ്ധ്യക്ഷനായിരുന്നു. . ഡോ.സുശീലൻ ലൈഫ് കെയർ ക്ലിനിക് , ഫാ. തോമസ് , സീനിയർ ഡയാലിസിസ് ടെക്നോളജിസ്റ്റ് ഡോ.ആദർശ് , ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ കുമാർ, ഡോ.കേശവമോഹൻ ,കലചന്ദ്രൻ ,പ്രദീപ്‌ നിലാവ്, അരവിന്ദ് എം.കെ,ദിനേശ്, സതീഷ്, വിജയകുമാർ, രാമകൃഷ്ണൻ, വിജയൻ, വിമൽ, പ്രിയങ്ക എന്നിവർ സംസാരിച്ചു. ഡയാലിസിസ് രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ഡയാലിസിസ് കിറ്റും മരുന്നുകളും വിതരണം ചെയ്തു