തിരുവല്ല : മെഡിക്കൽ മിഷൻ ആശുപത്രിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് ആമല്ലൂർ റസിഡൻസ് അസോസിയേഷന്റെയും ആമല്ലൂർ സെഹിയോൻ മാർത്തോമാ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. മാർത്തോമാ സഭാ സെക്രട്ടറി റവ. എബി ടി.. മാമ്മൻ ഉദ്ഘാടനം ചെയ്തു. സെഹിയോൻ മാർത്തോമ്മാ പള്ളി വികാരി റവ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
തിരുവല്ല നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ ഫ്രാൻസിസ്, കൗൺസിലർ മേഘാ ശാമുവേൽ, ടി.എം.എം മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ തിരുവല്ല മാനേജർ ഷെൽറ്റൻ വി. റാഫേൽ, ആമല്ലൂർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു മുണ്ടമറ്റം, സെക്രട്ടറി വി.എം മത്തായി, റവ. കുരുവിള ഫിലിപ്പ്, കുരുവിള നെല്ലിമൂട്ടിൽ വർഗീസ്, വർഗീസ് മാത്യു, കെ.എസ് ജോർജ്, പ്രൊഫ. സാം ജി. തോമസ് തുടങ്ങിയവർ സംസാരിച്ചു. പതിമൂന്ന് മൾട്ടി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി നാനൂറിലധികം ആളുകൾക്ക് ക്യാമ്പിൽ സൗജന്യ പരിശോധനകൾ നടത്തി മരുന്നുകൾ വിതരണംചെയ്തു.