kalleli-

കോന്നി : ശബരിമല ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്ന് പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി. അച്ചൻകോവിൽ കറുപ്പ സ്വാമി കോവിൽ മുൻ കറുപ്പൻ സി.പ്രദീപ്‌, രാജ പാളയം കൃഷിക്കാരായ കണ്ണൻ, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ എന്നിവർ അകമ്പടി സേവിച്ചു. കല്ലേലിക്കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.