pandalam-block-panchayat

പന്തളം: വയനാട് ചൂരൽമല ,മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന ചെയ്തു. 5 ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ വി.എം.മധു, ബി.എസ്.അനീഷ് മോൻ, ബ്ലോക്ക് എസ്റ്റൻഷൻ ഓഫീസർ പി.ജി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.