pandalam-nss-karayogam
പന്തളം ശിവൻകുട്ടി വിതരണം ചെയ്യുന്നത്‌

പന്തളം:കുരമ്പാല ഇടഭാഗം 2721-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം പന്തളം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു എന്റോവ്‌മെന്റുകളുടെയും ചികിത്സാസഹായത്തിന്റെയും പഠനോപകരണങ്ങളുടെയും വിതരണവും നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫ. കെ കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കിരൺ കുരമ്പാല, തോപ്പിൽ കൃഷ്ണക്കുറുപ്പ് ചെറുവള്ളിൽ ഗോപകുമാർ, മഞ്ജു ഗണേഷ്,ബിനി സുനിൽ, സരോജിനിയമ്മ എന്നിവർ പ്രസംഗിച്ചു