റാന്നി: പുതമൺ താത്കാലികപാതയിൽ മാലിന്യം തള്ളിയവരെയും പിക്കപ് വാനും പൊലീസ് പിടികൂടി.വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ ഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ,സുബിൻ എന്നിവരാണ് പിടിയിലായത്.പുതമൺ ,കീക്കൊഴൂർ പ്രദേശങ്ങളിലെ റോഡുകളിൽ നിരന്തരം മാലിന്യം തള്ളുന്നതിനെ തുടർന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നിന്നാണ് വാഹനം തിരിച്ചറിഞ്ഞത്. റാന്നി എസ് ഐ ബി.എസ്.ആദർശിന്റെ നേതൃത്വത്തിൽ ഇന്നലെ വെളുപ്പിന് ചെത്തോങ്കര റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടുകയായിരുന്നു.