11-sob-vt-prabhakaran
വി. ടി. പ്രഭാകരൻ

റാന്നി: റിട്ട.സബ് ട്രഷറി ഓഫീസർ പുതുശ്ശേരിമല വലിയവടക്കേതിൽ വി. ടി. പ്രഭാകരൻ (76) നി​ര്യാ​ത​നായി. സംസ്​കാരം ന​ടത്തി. റാന്നിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്, കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ പത്തനംതിട്ട താലൂക്ക് സെക്ര​ട്ടറി, എൻ.ജി.ഒ.യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പി.സുശീല (റിട്ട.ഫാർമസി സ്റ്റോർ സൂപ്രണ്ട്,ആരോഗ്യ വകുപ്പ്). മക്കൾ: പി. ജ​യപ്രഭ (സംസ്ഥാന ഓഡിറ്റ് വകുപ്പ്, പത്തനംതിട്ട), പി. അഭി​ഷേക് (പൊതുഭരണവകുപ്പ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമകൻ: എം.ആർ.സിജു (മാതൃഭൂമി, കോട്ട​യം).