course
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ്വ കൗൺസലിംഗ് കോഴ്‌സ് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് തുടങ്ങി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, യൂണിയൻ എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, ഷൈലജ രവീന്ദ്രൻ, ഡോ.രാമകൃഷ്‌ണൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം നടക്കും.