തിരുവല്ല : മർച്ചന്റ്‌സ് അസോസിയേഷൻ വ്യാപാര ദിനാഘോഷ പരിപാടികൾ പ്രസിഡന്റ് എം.സലിം വ്യാപാരഭവനു മുമ്പിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, ജനാർദ്ദനൻ, ജോൺസൻ തോമസ്, ബിനു എബ്രഹാം, രഞ്ജിത്ത് ഏബ്രഹാം, അബിൻ ബക്കർ, നീസാമുദ്ദീൻ, ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.