തിരുവല്ല : വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്കായി സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്ക് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗീത- വാദ്യോപകരണാർച്ചനയും സർവമത പ്രാർത്ഥനയും സ്മൃതി ദീപംതെളിക്കലും നാളെ നടക്കും. രാവിലെ 10.30ന് ഇൻഡ്യാ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ ഡോ. ബി.ജി ഗോകുലൻ ഭദ്രദീപം തെളിക്കും. ജില്ലാപ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അജി എം. ചാലാക്കേരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഗീത വാദ്യോപകരണാർച്ചനയും നടക്കും. വൈകിട്ട് 5ന് നടക്കുന്ന സർവമത പ്രാർത്ഥനക്ക് ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമികൾ, കുറിലോസ് മാർ ഗീവർഗീസ് മെത്രാപൊലീത്ത, തുകലശേരി ജമാഅത്ത് ഇമാം നവാസ് സഖാഫി എന്നിവർ നേതൃത്വം നൽകും. സവാക്ക് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.ദിലീപ് ചെറിയനാട് മുഖ്യാഥിതിയാകും. പൊതുജനങ്ങൾക്കു കലാപരിപാടികളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.