injured
തലയ്ക്ക് പരിക്കേറ്റ വളർത്തുനായ

തിരുവല്ല : പൊലീസ് നായുടെ ഇനത്തിൽപ്പെട്ട ബീഗിളിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. കടപ്ര തുള്ളൽകളത്തിൽ എസ്.എസ് റെസിഡൻസിൽ ഷിബുവിന്റെ വളർത്തുനായയെ ആണ് വ്യാഴാഴ്ച രാത്രി കൊല്ലാൻ ശ്രമം നടത്തിയത്. രാത്രി 12ന് ഗേറ്റ് തുറന്നപ്പോൾ പുറത്തിറങ്ങിയ നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ നായയുടെ മൂക്കിന്റെ പാലവും തകർന്നു. തുടർന്ന് ചെങ്ങന്നൂർ വെറ്ററിനറി ആശുപത്രിയിൽ ഡോ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അഞ്ചുമണിക്കൂർ നീണ്ട ഓപ്പറേഷന് നായയെ വിധേയമാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പുളിക്കീഴ് പൊലീസിൽ പരാതി നൽകിയതിനേതുടർന്ന് സി.ഐ കെ അജിത്ത്കുമാർ, എസ്.ഐമാരായ സുരേന്ദ്രൻ, കുരുവിള എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.