anto-antony
ആൻൻ്റണി ഉദ്ഘഘടനം ചെയ്യുന്നത്

പന്തളം : കള്ളവോട്ട് തടയാൻ പൊലീസ് സംരക്ഷണം നേടിയ കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഗുണ്ടകൾക്ക് വേണ്ടി പൊലീസ് തല്ലിച്ചതച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു.തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലിസ് നടത്തിയ ലാത്തി ച്ചാർജിൽ പ്രതിഷേധിച്ച്' യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ മാഫിയ ഗുണ്ടകളാണ് തുമ്പമണ്ണിൽ അഴിഞ്ഞാടിയത്. പൊലീസിന്റെ എല്ലാ സഹായവും ഇത്തരം ക്രിമിനുകൾക്ക് കിട്ടി . പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.