അടൂർ : കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എഴുപത്തിഅഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടക്കും. വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. 5000, 4000, 3000 എന്നീ ക്രമത്തിൽ ആദ്യമൂന്ന് സ്ഥാനക്കാർക്കും പ്രോത്സാഹനമായി മൂന്ന് ടീമിന് 1000 രൂപയും സമ്മാനം നൽകും. ഒരു ടീമിൽ രണ്ടു അംഗങ്ങൾ നിർബന്ധമായും ഉണ്ടാകണം. 16ന് രാവിലെ 9ന് രജിസ്‌ട്രേഷനും തുടർന്ന് മത്സരങ്ങളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് മഞ്ജു വർഗീസ് : 9747008525, ഫാ. റിഞ്ചു പി കോശി : 9496321455.