പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 84-ാ ഓമല്ലൂർ ശാഖയിൽ ചേർന്ന പൊതുയോഗം ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് പി.കെ രോഹിതേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ശാഖാ വൈസ് പ്രസിഡന്റ് ശിവാനന്ദൻ, സെക്രട്ടറി വിജയൻ തമ്പുരു, യൂണിയൻ കമ്മിറ്റിയംഗം ശശിധരൻ, വനിതാ സംഘം സെക്രട്ടറി സുമ വിജയൻ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 414-ാം വള്ളിയാനി ശാഖയിൽ ചേർന്ന യോഗം ശ്രീനാരായണജയന്തി ആഘോഷം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. യൂണിയൻ കൗൺസിൽ അംഗം എസ്.സജിനാഥ്, ശാഖ പ്രസിഡന്റ് പി.ആർ ഗിരീഷ്, സെക്രട്ടറി കെ.കാർത്തികേയൻ, യൂണിയൻ കമ്മിറ്റിയംഗം സലിംകുമാർ, വനിത സംഘം പ്രസിഡന്റ് സുജാത, സെക്രട്ടറി വാസുമതി എന്നിവർ സംസാരിച്ചു.

കോന്നി: എസ്.എൻ.ഡി.പി യോഗം1615-ാംല എലിമുള്ളംപ്ലാക്കൽ ശാഖയിൽ ചേർന്ന പൊതുയോഗം ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ ബിനു യൂണിയൻ കൗൺസിൽ അംഗം എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ. ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി അഖിൽരാജ്, വനിത സംഘം പ്രസിഡന്റ്‌ ശശികല, സെക്രട്ടറി പൊന്നമ്മ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 41 32 -ാം കുമ്പഴ ശാഖയിൽ ചേർന്ന പൊതുയോഗം ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് കെ പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷത്തമൻ, ശാഖാ സെക്രട്ടറി പി.പി സുരേഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം കെ.പി മനോജ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സരോജിനി, സെക്രട്ടറി ധന്യ മനയത്ത് എന്നിവർ സംസാരിച്ചു.