ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന് 2.70 കോടിയുടെ ബഡ്ജറ്റ്. 2024-25 2,70, 91,438 രൂപ വരവും 2,70,89,800 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കഴിഞ്ഞ ദിവസം നടന്ന യൂണിയൻ പൊതുയോഗത്തിൽ അവതരിപ്പിച്ചു. യൂണിയൻ ആസ്ഥാനത്ത് മന്നം റഫറൻസ് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനും തുടർന്ന് താലൂക്കിലെ എല്ലാ കരയോഗങ്ങളിലും റഫറൻസ് ലൈബ്രറികളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് യോഗം അംഗീകാരം നൽകി. ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ്പി .എൻ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. - പ്രൊഫ.ഗോപാലകൃഷ്ണപ്പണിക്കർ, ഒ.ആർ.രഞ്ജിത്ത്, അഡ്വ.ഡി. നാഗേഷ് കുമാർ, ഡോ.രാജേഷ്, ശശിധരൻ പിള്ള, ടി.സി.സുരേന്ദ്രൻ നായർ, ബാലകൃഷ് പിള്ള, അനിൽകുമാർ, മാലേത്ത് സരളാദേവി, കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ബി.പ്രഭ, അഡ്വ.കെ.ആർ.സജീവൻ, ആർ.അജിത്കുമാർ, ടി.ഡി.ഗോപാലകൃഷ്ണൻ നായർ, രമേശ് ചന്ദ്രൻ പിള്ള, ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ ,സുരേഷ് ബാബു ടി.എസ്, രാധാകൃഷ്ണൻ നായർ, സുരേഷ് കുമാർ.കെ.സി, പ്രദീപ്.ജി, മനോജ് കുമാർ ,അഖിലേഷ്, സി.ദീപ്തി, എം.ജി.ദേവകുമാർ പ്രതിനിധിസഭാ മെമ്പറന്മാരായ അഡ്വ.പി.ജി.ശശിധരൻ പിള്ള, ടി.പി.രാമനുജൻ നായർ എന്നിവർ പങ്കെടുത്തു.