മല്ലപ്പള്ളി: പാലത്തിങ്കൽ - തുരുത്തിക്കാട് - എൻഎസ് എസ് പടി റോഡ് നവീകരിക്കുന്നു.ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിന് മാത്യു. ടി. തോമസ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഭരണാനുമതി ലഭിച്ചത്. 2023-2024വർഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപയുടെ ടാറിംഗ് പാലത്തിങ്കൽ കവലയിൽ നിന്ന് അടുത്തിടെ നടത്തിയിരുന്നു ഇതിന്റെ ഭാഗമായി ഐപിസി സഭാഹാളിന് സമീപം 40 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണികൾ അവശേഷിക്കുന്നുണ്ട്.റോഡിന്റെ ഈഭാഗത്ത് കൂടുതൽ തകർച്ച് സംഭവിച്ചതിനാലാണ് കോൺക്രീറ്റ് ചെയ്യുന്നത്