അടൂർ : എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയനിൽ വിവിധ ശാഖകളുടെ നേതൃത്വത്തിൽ 170-ാ മത് ഗുരുദേവജയന്തി വിപുലമായി ആഘോഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. ആഡംബരങ്ങൾ കുറച്ചു വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കണമെന്ന യോഗം ജനറൽ സെക്രട്ടറിയുടെ നിർദേശം അനുസരിച്ചു പരമാവതി തുക സമാഹരിച്ചു നൽകുന്നതിനും യൂണിയൻ തലത്തിൽ തീരുമാനം എടുത്തതായി യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ്‌കുമാർ,യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ,യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ,യൂത്ത് മൂവ് മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് മണ്ണടി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.