s

കോന്നി : ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ നിന്നുള്ള നെൽക്കറ്റകൾ വഹിച്ചുകൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ രഥഘോക്ഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി. അച്ചൻകോവിൽ തിരുവാഭരണഘോഷയാത്രാസമിതിയുടെ ചെങ്കോട്ട ഘടകം പ്രസിഡന്റ് എ സി എസ്. ഹരി ഗുരുസ്വാമിയാണ് നെൽക്കറ്റകൾ ഏറ്റുവാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചത്. ചടങ്ങുകൾക്ക് കാവ് പ്രസിഡന്റ് സി വി ശാന്തകുമാർ നേതൃത്വം നൽകി.