അടൂർ : എസ്.എൻ.ഡി.പിയോഗം 3294-ാം അറുകാലിക്കൽ പടിഞ്ഞാറ് ശാഖയിലെ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവം 20നും, 17-ാമത് പ്രതിഷ്ഠാ വാർഷികം 19നും, 11-ാമത് കുഞ്ഞിരാമൻ അനുസ്മരണം 22ന് നടക്കും. 19ന് രാവിലെ 5ന് പ്രഭാതഭേരി, 6ന് രതീഷ് ശാന്തി പിയൂഷത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, 7ന് മഹാശാന്തിഹവനം, ഗുരുപുഷ്പാഞ്ജലി, അർച്ചന, സർവൈശ്വര്യപൂജ, 8ന് കലശം, 11ന് പ്രഭാഷണം പ്രീതിലാൽ (ഗുരുധർമ്മ പ്രചാരക ഗുരുനാരായണ സേവാനികേതൻ കോട്ടയം) ഉച്ചയ്ക്ക് 12.30 മുതൽ ഗുരുപൂജ പ്രസാദം, വൈകിട്ട് 6.30 മുതൽ ദീപാരാധന, ദീപകാഴ്ച. 20ന് ഗുരുദേവ ജയന്തി ആഘോഷം. രാവിലെ 5ന് പ്രഭാതഭേരി, 6ന് വിശേഷാൽ പൂജ, പ്രാർത്ഥന, 8മുതൽ ഗുരുദേവ കൃതികളുടെ ആലാപനം, ഉച്ചയ്ക്ക് 12.30ന് ഗുരുപൂജാപ്രസാദം, 2.30ന് ചതയ ദിന വാഹനഘോഷയാത്ര, വൈകിട്ട് 4.30ന് ചതയ ദിന സമ്മേളനവും മെറിറ്റ് അവാർഡ് ദാനവും. ശാഖാ പ്രസിഡന്റ് സന്തോഷ്.ജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആര്യ ലക്ഷ്മി ഗുരു സ്മരണയും, ശാഖാ സെക്രട്ടറി ജി.സുരേഷ് രാജൻ സ്വാഗതവും, വനിതാ സംഘം അടൂർ യൂണിയൻ കമ്മിറ്റിയംഗം ശ്രീകല അനുശോചന പ്രമേയവും അവതരിപ്പിക്കും. സമ്മേളന ഉദ്ഘാടനം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ നിർവഹിക്കും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം എബിൻ അമ്പാടിയിൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുജിത്ത് മണ്ണടി,വനിതാ സംഘം കൺവീനർ ഇൻ ചാർജ് സുജാ മുരളി, കെ.ഗോപിനാഥൻ, എൻ.കമലാസനൻ,പി.ചന്ദ്രൻ, ഡി.ശിവാനന്ദൻ, രജിചന്ദ്രൻ, ജി.രമേശൻ, ജയപ്രകാശ്, ആര്യ തനൂജ്,പുഷ്പലത, ഗോകുൽ സുരേഷ്, നിംഷ ബിനു എന്നിവർ ആശംസകൾ അറിയിക്കും. മെറിറ്റ് അവാർഡ് വിതരണവും , ക്യാഷ് അവാർഡ് വിതരണവും ജനാർദ്ദനൻ നിഖിൽ ഹൗസ് നിർവഹിക്കും, ജി.രാജേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തും. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച. 22ന് 11-ാമത് കുഞ്ഞിരാമൻ അനുസ്മരണം രാവിലെ 5ന് പ്രഭാതഭേരി, 9 മുതൽ പ്രാർത്ഥന, ഉച്ചയ്ക്ക് 12.30 മുതൽ ഗുരുപൂജാപ്രസാദം, വൈകിട്ട് 6.30ന് ദീപാരാധന.