12-ms-vallyathan
പത്മവിഭൂഷൺ ഡോ. എം. എസ് വല്യത്താൻ അനുസ്മരണ സമ്മേളനം ഹെൽത്ത് എക്കോണമിസ്റ്റും റിസർച്ച് ഡയറക്ടറുമായ ഡോ. വി. രാമൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് പനങ്ങാട്, ജി. രഘുനാഥ്, ഡോ. ജി. വിജയകുമാർ, ഡോ. അച്യുത് ശങ്കർ, പന്തളം സുധാകരൻ, ഡോ. സി.ബി വിപിന ചന്ദ്രൻ നായർ, വിജയമാേവൻ വല്യത്താൻ എന്നിവർ വേദിയിൽ .

പന്തളം : കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ വായനക്കൂട്ടം, പത്മവിഭൂഷൺ ഡോ. എം എസ് വല്യത്താൻ അനുസ്മരണം നടത്തി. ഹെൽത്ത് ഇക്കണോമിസ്റ്റും റിസർച്ച് ഡയറക്ടറുമായ ഡോ. വി രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ആയുർവേദിക് ബയോളജി എന്ന വിഷയത്തിൽ ഡോ. അച്യുത് ശങ്കർ എസ് നായർ പ്രഭാഷണം നടത്തി. ഡോ. ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

മുൻ മന്ത്രിയും കവിയുമായ പന്തളം സുധാകരൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ എൻ ബാബു, ചാങ്ങേത്ത് ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ. സി. ബി. വിപിനചന്ദ്രൻ നായർ, വിജയമോഹൻ വല്യത്താൻ എന്നിവർ പങ്കെടുത്തു. സുരേഷ് പനങ്ങാട് രചിച്ച കോരുക്ക് എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. ജി.രഘുനാഥ് സ്വാഗതം പറഞ്ഞു.