കൊടുമൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അങ്ങാടിക്കൽ തെക്ക് യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പെൻഷൻ കുടുംബത്തിലെ കുട്ടികൾക്ക് അനുമോദനവും 15ന് അങ്ങാടിക്കൽ എസ്.എൻ.വി എച്ച്.എസ് സ്കൂളിൽ നടക്കും. രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.സതീഷ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.സോമൻ, സി.സുകേഷൻ നായർ, ബ്ളോക്ക് സെക്രട്ടറി ആർ. ബാലഭദ്രൻപിള്ള, സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, കെ.ജി രാജൻ, സി.പി ഹരിശ്ചന്ദ്രൻ പിള്ള, കെ. ശാന്ത, ടി. സൗദാമിനി, എൻ.വിശ്വംഭരൻ, എൻ.സുതൻ, എൻ. സന്തോഷ്, കെ.ജി രാജൻ തുടങ്ങിയവർ സംസാരിക്കും.