അടൂർ: ഏറത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അനുമോദ യോഗവും പഠനോപകരണ വിതരണവും കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു.. ബോർഡ് മെമ്പർ അഡ്വ: എസ്.അച്യുതൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അനിൽ പുതക്കുഴി, പി ആൻഡ് ഐ മിൽമ അസിസ്റ്റന്റ് മാനേജർ ഗിരീഷ് കൃഷ്ണൻ, അരുൺ കെ.എസ് മണ്ണടി, അഡ്വ.ഡി.രാജീവ്, അഡ്വ.ആർ. ജയൻ, രാജേഷ് അമ്പാടി, വിൽസൻ റ്റി.എസ്, പ്രമീള സത്യൻ , ജിഷ എസ്, എന്നിവർപ്രസംഗിച്ചു.