പന്തളം: ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെയും ഇടപ്പോൺ ജോസ്‌കോ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ചേരിക്കൽ ഗവൺമെന്റ് ഐ ടി ഐ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭാംഗം റ്റി കെ സതി ഉദ്ഘാടനം ചെയ്തു . ഡോ : ജോജോ ആരോഗ്യ പരിപാലന വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു . ലൈബ്രറി എക്‌സി. അംഗം എം കെ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ലൈബ്രറി സെക്രട്ടറി പി വി അരവിന്ദാക്ഷൻ സ്വാഗതവും പി റ്റി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു .