12-ayroor-sakha
അയിരൂർ ശാഖയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

അയിരൂർ :​ എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിലെ അയിരൂർ ​ പുത്തേഴം 250​--ാം ശാഖയിൽ നിന്ന് എസ്. എസ്. എൽ.സി,​ പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്ര​സിഡന്റ് പ്രസന്നന്റെ അദ്ധ്യക്ഷത വഹിച്ചു. വിജയികളെ അനുമോദിച്ച് കോഴഞ്ചേരി യൂണിയൻ കമ്മിറ്റി അംഗവും എസ്. എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെ​മ്പറുമായ എസ്. ശ്രീകുമാർ, യൂത്ത് മൂവ്‌​മെന്റ് ജില്ലാ ജോ​യിന്റ് സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വനിതാ സംഘം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ലഷ്മി കുട്ടി​യമ്മ, വനിതാ സംഘം പ്രസിഡന്റ് രത്‌നമ്മ രാ​ജപ്പൻ, സെക്രട്ടറി അനു സു​നിൽ, അയിരൂർ ശ്രീനാരായണ മിഷൻ സെക്രട്ട​റി കെ. എസ്.രാജേഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശാഖാ സെക്രട്ട​റി സി. വി. സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.