പത്തനംതിട്ട: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട് കഴിയുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും തുടർന്നുള്ള പഠനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി കെ. എസ്. അമലും സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും മറുപടി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്സൽ, സെക്രട്ടേറിയറ്റംഗങ്ങളായ വൈഷ്ണവ് മഹീന്ദ്രൻ, ബിപിൻരാജ് പായം, യു. സരിത, അമൽ ഏബ്രഹാം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഡെൽവിൻ കെ. വർഗീസ് നന്ദി പറഞ്ഞു.
അനന്ദു മധുവിനെ പ്രസിഡന്റായും കെ. എസ്. അമലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കിരൺ എം., പി. അപർണ, ഹരികൃഷ്ണൻ (വൈസ് പ്രസിഡന്റ്), അജിൻ തായില്യം, അയിഷ മിന്നു സലിം, ജോയേഷ് പോത്തൻ (ജോയിന്റ് സെക്രട്ടറി), ജോയൽ ജയകുമാർ, പ്രണവ് ജയകുമാർ, സാന്ദ്ര റെജി, അർജുൻ എസ്. അച്ചു, ഡെൽവിൻ കെ. വർഗീസ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരടങ്ങുന്ന 45 അംഗ ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുത്തു.